മലയാറ്റൂർ – നീലീശ്വരം ഗ്രാമപഞ്ചായത്തംഗം സജീവനെ യുവാവ് കുപ്പി കൊണ്ട് തലക്കടിച്ചു

 

 

മലയാറ്റൂർ: മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം സജീവനെ യുവാവ് കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. വൈകീട്ട് 4 മണിക്ക് ഇല്ലിത്തോട് ചായക്കടയിൽ സജീവൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കടയിൽ ചായ കുടിക്കാൻ വന്ന യുവാവാണ് തലക്കടിച്ചത്. യുവാവ് ചായ കുടിച്ച ശേഷം പുറകിലൂടെ വന്ന് സജീവന്റെ തലക്ക് സോഡാ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ സജീവനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് കാര്യമായ പരിക്കുകളില്ല. ആറാം വാർഡ് മെമ്പറാണ് സജീവൻ. കാലടി പോലീസിൽ സജീവൻ പരാതി നൽകി. യുവാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.