കാലടി പട്ടണത്തിലെ കുഴികൾക്ക് ശാപമോക്ഷമില്ല

 

 

കാലടി: കാലടി പട്ടണത്തിലെ കുഴികൾക്ക് ശാപമോക്ഷമില്ല. ഒന്നിന്നു പിന്നാലെ കുഴികൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. കാലടി ജംക്ഷനിൽ നിന്നും കാഞ്ഞൂർ ഭാഗത്തേക്ക് തിരിയുന്നറോഡിന്റെ നടുവിൽ തന്നെ വൻ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ദിവസങ്ങളായി കുഴി രൂപപ്പെട്ടിട്ട്.

ദിവസം ചെല്ലുന്തോറും കുഴിയുടെ വലിപ്പവും വർദ്ധിച്ച് വരികയാണ്. വലിയ വാഹനങ്ങൾ കുഴി കാരണം പതുകെ പോകുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴിയിൽ വീണ് ഇരുചക വാഹനങ്ങൾ അപകടത്തിൽ പെടുകയുമാണ്.

പെരുമ്പാവൂർ റോഡിലേക്ക് കടക്കുന്ന ഭാഗത്തെ കുഴി അടച്ചെങ്കിലും അവിടെ വീണ്ടും കുഴിയായി മാറിയിരിക്കുകയാണ്. പോലീസിന്റെ നേതൃത്വത്തിലാണ് പല തവണ കാലടി ടൗണിലെ കുഴികൾ അടച്ചത്. പാലത്തിലെ കുഴി റോജി എം ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ അടച്ചെങ്കിലും ദിവസങ്ങൾക്കകം അത് അടർന്ന് പോവുകയും ചെയ്തു.

പട്ടണത്തിൽ കുഴികൾ രൂപപ്പെടുമ്പോൾ അത് താത്ക്കാലികമായി അടക്കുവാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത് പാഴ് വേലയാവുകയാണ്. ആധികൃതർ ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.