വിസ്മയ: ജോളി നഴ്‌സറി സ്‌കൂളിന് ഓവറോൾ കിരീടം

 

 

അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി കുട്ടികൾക്കായി കലാമത്സരങ്ങൾ (വിസ്മയ-2019) സംഘടിപ്പിച്ചു. 25 സ്‌കൂളുകളിൽ നിന്നായി 600 ഓളം കുട്ടികൾ പങ്കെടുത്തു. അങ്കമാലി ജോളി നഴ്‌സറി സ്‌കൂൾ ഓവറോൾ കിരീടം നേടി. വട്ടേക്കാട് നെഹ്‌റു മെമ്മോറിയൽ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌കൂൾ മൂന്നാം സ്ഥാനം നേടി. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്കുമാൻസ് കലാമത്‌സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബാലതാരം ആദിഷ് പ്രവീൺ സമ്മാനദാനം നിർവഹിച്ചു.

സമാപന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്കുമാൻസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, പ്രധാന അധ്യാപിക വിദ്യ കെ നായർ, കിന്റർ ഗാർഡൻ പി.ടി.എ പ്രസിഡന്റ് ഹാനിൽ ഹുസൈൻ, വൈസ് പ്രസിഡന്റ് ഡോ.ആർ പാർവ്വതി എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനം നൽകി.