മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അനിമോൾ ബേബി രാജിവച്ചു

 

 

മലയാറ്റൂർ: മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അനിമോൾ ബേബി രാജിവച്ചു. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിലെ ധാരണ പ്രകാരമാണ് അനിമോൾ രാജിവച്ചത്. മൂന്നര വർഷം കോൺഗ്രസിനും ഒന്നര വർഷം കേരള കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം.

17 അംഗ ഭരണസമിതിയിൽ 9 യുഡിഎഫ്, 8 എൽ ഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില.കേരള കോൺഗ്രസിന്റെ ബിബി സെബി പ്രസിഡന്റാകാനാണ് സാധ്യത.