വമ്പൻ തൊഴിൽ അവസരങ്ങൾ നേടി ഫിസാറ്റ് വിദ്യാർത്ഥികൾ കൂടുതൽ ഉയരങ്ങളിലേക്ക്

 

 

അങ്കമാലി:ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നൂതന സാങ്കേതിക പഠന നേട്ടങ്ങൾക്ക് പിന്നാലെ നാനൂറിലേറെ വമ്പൻ തൊഴിൽ അവസരങ്ങൾ നേടി ഫിസാറ്റ് വിദ്യാർത്ഥികൾ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുന്നു ഈ വർഷം പ്ലേസ്‌മെൻറ് ആവശ്യപ്പെട്ട ഏതാണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും പൂർണ്ണമായും പ്ലേസ്‌മെൻറ് ഒരുക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് .

ഇതുവരെ 416 ഓഫറുകളാണ് വിദ്യാർത്ഥികൾ നേടിയിരിക്കുന്നത്. ഇപ്പോഴും വിദ്യാർത്ഥികളുടെ റിക്രൂട്ട്മെൻറ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്.കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ , സിവിൽ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലായി അൻപതിലേറെ കമ്പനികൾ ഇതിനോടകം തന്നെ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. ഐ ബി എം , വിപ്രോ , ഇൻഫോസിസ് , ടി സി എസ് , ഫെഡറൽ ബാങ്ക് , ഐ ബി എസ് , ആമസോൺ തുടങ്ങി നിരവധി കമ്പനികൾ ഉയർന്ന ശമ്പള പായ്‌ക്കേജുകൾ പാക്കേജുകൾ ഉൾക്കൊള്ളിച്ചാണ് നിരവധി വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതു കൂടാതെ സംരംഭകത്വ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും നിരവധി ഗവേഷങ്ങൾ ഒരുക്കുന്ന ഫിസാറ്റ് വിദ്യാർഥികൾക്കു നല്ല തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യാൻ നിരവധി കമ്പനികൾ മുൻപോട്ടു വരുന്നുണ്ടെന്ന് പ്ലേസ്‌മെൻറ് കോ ഓർഡിനേറ്റർ പ്രൊഫ ജി ഉണ്ണികർത്ത പറഞ്ഞു. പ്രൊഫ ബിജോയ് വർഗീസ്, ജോമോൻ എം സി എന്നിവർ അടങ്ങുന്ന ടീമാണ് വിദ്ധ്യാർത്ഥികളുടെ പ്ലേസ്‌മെൻറ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത് .

ഫെഡറൽ ബാങ്ക് ഓഫീസർസ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റി നേതൃത്വം നൽകുന്ന കോളേജിൽ പഠന ഗവേഷണ പ്രവർത്തനങ്ങൾക്കൊപ്പം സമ്പരകത്വത്തിനും കണ്ടുപിടുത്തങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു ചെയർമാൻ പോൾ മുണ്ടാടൻ പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്ക് , വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല, അക്കാദമിക് ഡയറക്ടർ ഡോ കെ എസ് എം പണിക്കർ, ഡീൻ ഡോ സണ്ണി കുര്യാക്കോസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്നതിൽ കൈവരിച്ച വിജയത്തിൽ വിദ്യാർത്ഥികളെ അഭിനധിച്ചു.