ആന്റോപുരത്ത് പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു

 

 

പെരുമ്പാവൂര്‍:ഈസ്റ്റ് ഒക്കല്‍ ആന്റോ പുരത്ത് പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു.അങ്കമാലി മാമ്പ്ര സ്വദേശി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെ തീ പടര്‍ന്നത് കണ്ടത്. അവധി ദിവസമായിരുന്നാല്‍ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പെരുമ്പാവൂര്‍, അങ്കമാലി എന്നിവടങ്ങളില്‍ നിന്നായി നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ട് മാസം മുമ്പ് സമാന രീതിയില്‍ ഇവിടം തീ പിടിച്ച് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.