ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 

 

അങ്കമാലി: അങ്കമാലി ആനന്ദ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി.മണിക്കമംഗലം വടക്കേവീട്ടിൽ എൻ.ശശിധരൽ (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹോട്ടലിലെ ജീവനക്കാരുടെ മുറിയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്‌.അങ്കമാലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.