വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നൽകിയ കെ.വിജയകുമാർ കാലടി ആദിശങ്കര ജൻമഭൂമിക്ഷേത്രം സന്ദർശിച്ചു

 

 

കാലടി: വനം കൊള്ളക്കാരൻ വീരപ്പനെ വധിച്ച ഓപ്പറേഷന് നേതൃത്വം നൽകിയ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.വിജയകുമാർ കാലടി ആദിശങ്കര ജൻമഭൂമിക്ഷേത്രം സന്ദർശിച്ചു.ക്ഷേത്രത്തിലെത്തിയ വിജയകുമാറിനെ ജൻമഭൂമിക്ഷേത്രം അസിസ്റ്റന്റ് മാനേജർ സുര്യനാരായണ ഭട്ട് സ്വീകരിച്ചു.തുടർന്ന് വിജയകുമാർ ശ്രീശാരദ സന്നിധിയിലും,ആര്യാമ്പസമാധിയിലും,ഗണപതി സന്നിധിയിലും,ശ്രീശങ്കര സന്നിധിയിലും ദർശനം നടത്തി.ക്ഷേത്രത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.സുര്യനാരായണ ഭട്ട് പൊന്നാട അണിയിക്കുകയും,പ്രസാദം നൽകുകയും ചെയ്തു.കാലടി സ്‌റ്റേഷൻ ഹൗസ് ഓഫീസർ  എം ഹേമലത ഐപിഎസ്,സിഐ സാം ജോസ് എന്നിവരും വിജയകുമാറിനൊപ്പമുണ്ടായിരുന്നു.

ജമ്മുകാശ്മീർ ഗവർണറുടെ ഉപദേശകൻ കൂടിയാണ് വിജയകുമാർ. വീരപ്പനെ പിടികൂടാൻ തമിഴ്‌നാട് സർക്കാർ രൂപം നൽകിയ ഓപ്പറേഷൻ കൊക്കൂൺ 2004 ഒക്ടോബർ 18നാണ് വീരപ്പനെ വധിച്ചതോടെയാണ് അവസാനിച്ചത്.സി.ആർ.പി.എഫ് മേധാവിയായിരുന്ന വിജയകുമാർ 2012 സർവീസിൽ നിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.

1975 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാർ, 1998- 2001 കാലയളവിൽ ബി.എസ്.എഫ് ഐ.ജിയായും പ്രവർത്തിച്ചു.പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് വിജയകുമാർ.