ഇന്നസെന്റ് കൊടുങ്ങല്ലൂരിൽ മൂന്നാംഘട്ട പര്യടനം നടത്തി

 

 

കൊടുങ്ങല്ലൂർ: ചാലക്കുടി എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ്  വെളളിയാഴ്ച്ച കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി.ജനങ്ങളിൽ നിന്ന് വികസന നിർദേശങ്ങൾ സ്വീകരിക്കാൻ 2016-ൽ നടപ്പാക്കിയ സംവിധാനത്തിലൂടെ 600-ലേറെ നിർദേശങ്ങളും ആവശ്യങ്ങളുമാണ് ലഭിച്ചതെന്നും ഇതനുസരിച്ചാണ് മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ പല പദ്ധതികളും നടപ്പാക്കാനായതെന്നും ഇന്നസെന്റ് പറഞ്ഞു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് തിരുവള്ളൂരെത്തിയപ്പോൾ, മോസ്‌കോ എന്നാണ് ആ സ്ഥലം അറിയപ്പെടുന്നതറിഞ്ഞപ്പോൾ, കേരളത്തിൽ മോസ്‌കോയും ലെനിനുമൊക്കെയില്ലാത്ത സ്ഥലങ്ങളുണ്ടോ എന്നായി ഇന്നസെന്റിന്റെ ചോദ്യം.

വെള്ളാംകല്ലൂർ-ചാലക്കുടി റോഡ്, അഷ്ടമിച്ചിറ-പാളയംപറമ്പ്-വൈന്തല-അന്നമനട റോഡ്, ആറാട്ടുകടവ്-വെള്ളാംകല്ലൂർ റോഡ്, നടവരമ്പ്-വിളയനാട്-മങ്കിടിക്കപ്പേള, കരിങ്ങാച്ചിറ-മാള റോഡ് എന്നിങ്ങനെ മൊത്തം 53 കോടി രൂപ മതിക്കുന്ന കേന്ദ്രഫണ്ട റോഡുകളാണ് ഈ പ്രദേശത്തുമാത്രം അനുവദിച്ചതെന്നും ഇതിനു പുറമെയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ മാമാഗ്രോം യൂണിറ്റും ഡയാലിസിസ് യൂണിറ്റും സ്ഥാപിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.