മൃതദേഹം വിദ്യാർത്ഥികൾക്ക് പഠനത്തിനായ് നൽകി കെ രാമകൃഷ്ണപിള്ള

കാലടി: മൃതദേഹം വിദ്യാർത്ഥികൾക്ക് പഠനത്തിനായ് നൽകി ആശ്രമം റോഡിൽ പർണ്ണശാല (വൈരേലിൽ ) കെ രാമകൃഷ്ണപിള്ള. ഇന്ന് രാവിലെയാണ് രാമകൃഷ്ണപിള്ള (78) അന്തരിച്ചത്. താൽ മരിച്ചാൽ അവയവങ്ങൾ ദാനം ചെയ്യണമെന്നും മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകണമെന്നും രാമകൃഷ്ണൻ എഴുതി വച്ചിരുന്നു.ഇതേ തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളേജിനായി നൽകിയത്.

കണ്ണുകൾ അങ്കമാലി എൽ എ ഫ് ആശുപത്രിക്ക് നൽകി. ശ്രീനാരായണ മെഡിക്കൽ കോളേജിനാണ് മൃതദേഹം നൽകുന്നത്. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനായിരുന്നു രാമകൃഷ്ണപിള്ള.ഭാര്യ ശാന്തകുമാരി. മകൻ വിവേകാനന്ദൻ. മരുമകൾ അർച്ചന