ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിർവൃതിയായി ചെങ്ങൽപ്പൂരം

കാലടി:ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിർവൃതിയായി ചെങ്ങൽപ്പൂരം. അഞ്ച് ഗജവീരൻമാർ അണിനിരന്ന പകൽപ്പൂരത്തിന് പങ്കാളിയാകാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ആയിരങ്ങളാണ് എത്തിയത്. ആൽത്തറമേളത്തിന് ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ പ്രാമാണ്യം വഹിച്ചു. വിശേഷാൽ ദീപാരാധന, വെടിക്കെട്ട്, തായമ്പക, അന്നദാനം ,വിളക്കിനെഴുന്നുള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു.