തൃക്കാത്തോട്ടിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി

പെരുമ്പാവൂർ :കൂവപ്പടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപ്പെട്ട തൃക്കാ ത്തോട്ടിൽ കഴിഞ്ഞദിവസം രത്രി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.തോട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ച് തോടെയാണ് സമീപവാസികൾ ശുചിമുറി മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തിയത്.കടുത്ത വരൾച്ചയിൽ സമീപവാസികൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ആശ്രയിക്കുന്ന തോടാണിത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന വ്യാസ വിദ്യാനികേതൻ സ്കൂളിൽ സമീപത്തു കൂടിയാണ് തോട് ഒഴുകുന്നത്.

വാർഡ് മെമ്പർ ഉഷാദേവി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തോടിന് സമീപത്തുള്ള വീടുകളിലെ കിണറുകൾ ക്ലോറിനും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകി , സാമൂഹ്യവിരുദ്ധ ശല്യം പരിഹരിക്കാൻ മേഖലയിൽ രാത്രികാല പോലീസ് പട്രോളിംഗ് നടത്തണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.