അങ്കമാലി മേഖല സുവിശേഷ മഹായോഗം തുടങ്ങി

അങ്കമാലി : അങ്കമാലി മേഖല സുവിശേഷ സംഘം സംഘടിപ്പിച്ചിട്ടുള്ള അങ്കമാലി മേഖല സുവിശേഷ മഹായോഗം അങ്കമാലി കത്തീഡ്രലിൽ തുടങ്ങി.ഡോ.എബ്രാഹം മോർ സേവേറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.ഫാ.വർഗീസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു.ടൈറ്റസ് വർഗീസ് കോർഎപ്പീസ്‌കോപ്പ,ഫാ.പൗലോസ് അറയ്ക്കപറമ്പിൽ,ഫാ.മാത്യൂസ്  അറയ്ക്കൽ,ഫാ,ഏല്യാസ്  ഐപ്പ്,ഫാ.പോൾ പാറയ്ക്ക,സംഘം സെക്രട്ടറി പി.സി.ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

14ന് രാവിലെ 10ന് ധ്യാനം,വൈകീട്ട് 5.30ന് സന്ധ്യാപ്രാർത്ഥന,6.15ന് ഗാനശുശ്രുഷ,ഏഴിന് നടക്കുന്ന സുവിശേഷ യോഗത്തിൽ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.15ന് രാവിലെ 10ന് ധ്യാനം, വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥന,6.15ന് ഗാനശുശ്രുഷ,ഏഴിന് നടക്കുന്ന യോഗത്തിൽ മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 16ന് രാവിലെ 10ന് ധ്യാനം,വൈകിട്ട് 5.45ന് സന്ധ്യാപ്രാർത്ഥന,6.30ന് ഗാനശുശ്രുഷ,ഏഴിന് നടക്കുന്ന യോഗത്തിൽ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും.

17ന് ഉച്ചയ്ക്കുശേഷം രണ്ടിന് സണ്ടേസ്‌കൂൾ അധ്യാപക പരിശീലന ക്ലാസ്,വൈകീട്ട് 5.15 ന് സന്ധ്യാപ്രാർത്ഥന,5.45ന് ഗാനശുശ്രുഷ,ആറിന് പ്രതിഭകളെ ആദരിക്കൽ,6.45ന് നടക്കുന്ന യോഗത്തിൽ എബ്രാഹം മോർ സേവേറിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും.കുരിയാക്കോസ് മോർ തെയോഫീലോസ് മെത്രാപ്പോലിത്ത വചന സന്ദേശം നൽകും.