പരാജിതനാ വേണ്ടി വന്നവന്റെ വിജയകഥയാണ് ‘ഓട്ടം’

ലോകം ജയിച്ചവന്റെ മാത്രമല്ല, പരാജിതന്റെ കൂടിയാണ് -… മുന്നേറുന്നവന്റെ ചരിത്ര മേ നമുക്കറിയൂ…. മുന്നേറുവാൻ ഇടമൊരുക്കിയ പിന്മാറേണ്ടി വന്നവന്റെ കഥ നമുക്കറിയില്ല… നവാഗതനായ സാം ‘ഓട്ടം’ എന്ന സിനിമയിലൂടെ പറയുന്നത് പരാജിതനാ വേണ്ടി വന്നവന്റെ വിജയകഥയാണ്. പത്ഭമനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് നിന്നു തുടങ്ങി വൈപ്പിനിലൂടെ കടന്ന് തിരുവനന്തപുരത്ത് ഓടി തീരുന്നതാണ് ഓട്ടം.

യുവതലമുറ നേരിടുന്ന പ്രശ്നങ്ങൾ, അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷങ്ങൾ, വെല്ലുവിളികൾ, ഇതിനിടയിൽ കടന്നു വരുന്ന പ്രണയം ഇവയുടെ ശക്തമായ ആവിഷ്ക്കാരമാണ് ഓട്ടം.വൈപ്പിന്റെ തനതു കലാരൂപമായ ചവിട്ടുനാടകത്തിന്റെ തട്ടിൽ നിന്ന് കഥ പറയുന്ന രീതി മലയാള സിനിമയ്ക്കു തന്നെ പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. വൈപ്പിന്റെ നിഷ്ക്കളങ്കതയിൽ ഊന്നി , ഗ്രാമ്യ ഭാഷയിലൂടെ കഥപറയുന്ന രീതി കുമ്പളങ്ങി നൈറ്റ്സിൽ നമ്മൾ കണ്ടതാണ്. അതിനോട് തുല്യം നിൽക്കുകയാണ് ഈ സിനിമ. സാമിന്റെ സംവിധാന ഭംഗി ഓരോ ഫ്രെയ്മിലും തെളിഞ്ഞു കാണാം.

സസ്പെൻസാണ് ആദ്യ പകുതിയെങ്കിൽ ത്രില്ലിംഗ് മൂഡാണ് രണ്ടാം പകുതി. സിനിമയുടെ വിജയത്തിന് ച്ഛായാഗ്രാഹകന്മാരുടെ പങ്ക് ചെറുതല്ല. എഡിറ്റിംഗും മികച്ചു നിൽക്കുന്നു. ശ്രീകുമാരൻ തമ്പി , ഹരി നാരായണൻ എന്നിവരുടെ വരികൾ ഒരു നൊസ്റ്റാൾജിക് മൂഡിൽ പ്രേക്ഷകനെ എത്തിക്കുന്നുണ്ട്. സംഗീത സംവിധായകരെയും അഭിനന്ദിക്കാതെ വയ്യ….! അഭിനേതാക്കളുടെ നാച്ചുറൽ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. എന്തായാലും സാം എന്ന യുവസംവിധായകനെ ഓട്ടം വിശ്വസ്തതയോടെ ഏൽപ്പിച്ച തോമസ് തിരുവല്ലയ്ക്ക് അഭിമാനിക്കാം. സാം ഒട്ടും മോശമാക്കിയില്ല. അതു കൊണ്ടു തന്നെ കുടുംബസമേതം കാണാം.