പാപ്പന്റേം സൈമന്റേം പിള്ളേർ:ചിത്രീകരണം പൂർത്തിയായി

പാപ്പന്റേയും സൈമന്റേയും പിള്ളേരുകളുടെയും വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന ചിത്രം. സ്വിസ് ടെലിമീഡിയേക്കുവേണ്ടി നവാഗതനായ കാഞ്ഞൂർ വെളളാരപ്പിളളി സ്വദേശി ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കാലടിയിലും പരസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ തലവൻമാരാണ് പാപ്പനും സൈമനും. ക്വട്ടേഷൻ സംഘങ്ങളുടെ ഇടയിലുള്ള കുടിപകയുടെ കഥ അവതരിപ്പിക്കുയാണ് ചിത്രത്തിലൂടെ. സംവിധായകൻ ഷിജോ വർഗീസ്.

പാപ്പന്റേയും (ജയിംസ് പാറയ്‌ക്ക) സൈമന്റയും (കണ്ണൂർ വാസുട്ടി)  ക്വട്ടേഷൻ ടീമിൽ ഒരു പറ്റം മിടുക്കൻമാരായ ചെറുപ്പക്കാരാണ് പ്രവർത്തിക്കുന്നത്. ജെറി, വിനയൻ, പീറ്റർ, എൽദോ, കുട്ടൻ എന്നിവർ പാപ്പന്റെ സംഘത്തിലെ നെടുംതൂണുകളാണ്. പാപ്പന് വർക്കിപ്പിള്ള (കോട്ടയം പ്രദീപ്) എന്നൊരു ആശ്രിതനുണ്ട്. വർക്കിപിള്ളയ്ക്ക് വെട്ടാനും കുത്താനും ഒന്നും അറിയില്ല. ആളൊരു പാവമാണ്. വർക്കിപിള്ളയ്ക്ക് വിവാഹം ചെയ്തയച്ച ഒരു മകളുണ്ട്. അവളെ പോറ്റേണ്ട ഗതികേടിലാണ് വർക്കിപിള്ള ഇപ്പോൾ. നാട്ടിലെ ലൈംഗീക രോഗവിദഗ്ദ്ധനാണ് പങ്കജാക്ഷൻപിള്ള (ബിനു അടിമാലി) എല്ലാവർക്കും ആശ്വാസം പകർന്നുകൊണ്ട് സുഖിച്ച് ജീവിക്കുന്നു.

നാട്ടിലെ ഒരു സ്‌കൂൾ മാഷിനേയും മകനേയും ഖാദർ എന്ന ചായക്കടക്കാരനേയും ക്വട്ടേഷൻ സംഘം ആക്രമിക്കുന്നു. ഇവരിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്യുന്നു. പാപ്പന്റെ പിള്ളേർ ഒരു പ്രതേ്യക സാഹചര്യത്തിൽ വർക്കിപ്പിള്ളയുടെ വീട്ടിൽ ഒളിച്ചു താമസിക്കുവാൻ ഇടവന്നു. ഈ സാഹചര്യത്തിൽ ഭർത്താവിനെ പിരിഞ്ഞ് വീട്ടിൽ വന്ന് നിൽക്കുന്ന വർക്കിപിള്ളയുടെ മകൾക്ക് ഇത് വലിയ ഒരു ആശ്വാസമാകുന്നു. ഒരു ആക്ഷൻ ത്രില്ലർ മൂവി മാത്രമല്ല കോമഡിയ്ക്കും പ്രധാന്യം നൽകുന്ന ചിത്രമാണിത്.

നിരവധി പരസ്യചിത്രങ്ങളും, ചാനൽ പ്രോഗ്രാമുകളും, ടെലിഫിലിമുകളും സംവിധാനം ചെയ്തീട്ടുള്ള ഷിജോ വർഗ്ഗീസാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. തിരകഥ പി. പാറപ്പുറം, ക്യാമറ: ഗോപകുമാർ പി.എസ്, എഡിറ്റിംഗ് : വിനയ്, സംഗീതം: കലാമണ്ഡലം ജോയി ചെറുവത്തൂർ, അനുരാജ് ശ്രീരാഗം, സൈലേഷ് നാരായണൻ, ഗാനരചന:സോജിൻ ജെയിംസ്, പ്രസാദ് പാറപ്പുറം, ആലാപനം: കാരൂർ ഫാസിൽ,മുരളി കൃഷ്ണൻ,നോബി ജേക്കബ്‌,സ്റ്റിൽസ് : പ്രിൻസ് ഇൻ ഡിസൈൻ, പ്രഭാ സ്റ്റുഡിയോ, ഡിസൈൻ : ലിജോ ഉറവത്ത്, പി.ആർ.ഒ – അയ്മനം സാജൻ,

ജയിംസ് പാറയ്‌ക്ക, കണ്ണൂർ വാസുട്ടി, കോട്ടം പ്രദീപ്, ബിനു അടിമാലി, നാരായണൻകുട്ടി, ജോസ് തെറ്റയിൽ, ശിവാനന്ദൻ, അവിനാക്ഷ്, സന്തോഷ്‌കുമാർ, വിഷ്ണു, ഗിരീഷ് ഗോപി, സനൽകുമാർ, പോൾപെട്ട, മാർട്ടിൻ, ഷിജോ വർഗീസ്, ഷൈജു, വിജീഷ്, കാരൂർ ഫാസിൽ, ശാന്തകുമാരി, അഞ്ജലി, ശിവാനി സിയ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്‌.