പാചക പുരയുടെ ശിലാസ്ഥാപനം നടന്നു

കാഞ്ഞൂർ:കാഞ്ഞൂർ സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്‌ക്കുളിൽ നിർമ്മിക്കുന്ന പാചക പുരയുടെ ശിലാസ്ഥാപനം നടന്നു.അൻവർ സാദത്ത് എം.എൽ.എ ശിലാസ്ഥാപനം നടത്തി.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 9.2 ലക്ഷം രൂപ ചിലവിലാണ് പാചക പുര നിർമ്മിക്കുന്നത്.ഫൊറോന വികാരി ഫാ: ജോസഫ് കണിയാംപറമ്പിൽ ആശിർവ്വാദ കർമ്മം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യാർ, സ്ഥിരം സമിതി അംഗങ്ങളായ സെബാസ്റ്റ്യൻ പോൾ ,ഗ്രേസി ദയാനന്ദൻ, മെമ്പർമാരായ വിജി ബിജു, അമ്പിളി ശ്രീകുമാർ, എം.എൽ ജോസ്, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആൻസിനി, പി.ടി.എ പ്രസിഡന്റ് എ.എ ഗോപി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.