വൃദ്ധ സദനത്തിന്റെ ശിലാസ്ഥാപനം നടത്തി

കാലടി: അങ്കമാലിബ്ലോക്ക് പഞ്ചായത്ത് കാലടിഡിവിഷനിൽ15 ലക്ഷംരൂപ മുടക്കി വൃദ്ധജനങ്ങളുടെ വിശ്രമകേന്ദ്രത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ശിലാസ്ഥാപനം നടത്തി. 1980ൽ പനയാലി ജൂലിമഹിളാ സമാജം വാങ്ങിയ സ്ഥലം പ്രവർത്തനം നിലച്ചതിനാൽ ബ്ലോക്ക് പഞ്ചായത്തിന് വിട്ട് കിട്ടിയ സ്ഥലത്താണ് വൃദ്ധസദനം പണിയുന്നത്. താഴത്തെ നിലയിൽ വൃദ്ധസദനവും രണ്ടാമത്തെ നിലയിൽ അംഗനവാടിയും മുകളിലെ നിലയിൽ യുവജന കേന്ദ്രവുമാണ് പണിയുന്നത്.

ആദ്യകാല പനയാലി ജൂലി മഹിളാ സമാജം പ്രസിഡന്റ് നളിനി ഭാസ്‌കരനേയും സെക്രട്ടറി മേരി എസ്തപ്പാനുവിനേയും ട്രഷറർ സരോജിനി രാഘവനേയും പി.ടി.പോൾ, കെ.എ.ചാക്കോച്ചൻ, അഡ്വ.കെ.തുളസി എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി അധ്യക്ഷത വഹിച്ചു.

ഡിവിഷൻ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.പി.ജോർജ്ജ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ കാലടി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ആസൂത്രണ സമിതി അംഗം ടി.എസ് രാധാകൃഷ്ണൻ, പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.ആർസന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.