റോഡുകൾ നന്നാക്കാൻ 67 ലക്ഷം രൂപ അനുവദിച്ചു

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകൾ നന്നാക്കാൻ 67 ലക്ഷം രൂപ അനുവദിച്ചതായി അങ്കമാലി എം.എൽ.എ. റോജി എം. ജോൺ അറിയിച്ചു. തുറവൂർ പഞ്ചായത്തിലെ ചേറുംകവല-കുന്ന് റോഡ് (എട്ട് ലക്ഷം), മലയാറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ് റോഡ് (എട്ട് ലക്ഷം), കാലടി പഞ്ചായത്തിലെ പൊതിയക്കര-പാൽത്തറ റോഡ് (ആറ് ലക്ഷം), അയ്യമ്പുഴ പഞ്ചായത്തിലെ അമ്പലപ്പാറ-മുണ്ടോപ്പുറം റോഡ് (ആറ് ലക്ഷം)

കൊല്ലക്കോട്-കന്നേലി റോഡ് (ആറ് ലക്ഷം), മൂക്കന്നൂർ പഞ്ചായത്തിലെ പാറ-പറമ്പയം കനാൽ ബണ്ട് റോഡ് (ഏഴ് ലക്ഷം), മഞ്ഞപ്ര ബ്രാഞ്ച് കനാൽ ബണ്ട് റോഡ് (ആറ് ലക്ഷം), പാറക്കടവ് പഞ്ചായത്തിലെ കണ്ണൻകുഴിശ്ശേരി-മുട്ടത്തറ റോഡ് (ആറ് ലക്ഷം), പൂവത്തുശ്ശേരി ചർച്ച് റോഡ് (എട്ട് ലക്ഷം), അങ്കമാലി നഗരസഭയിലെ പാറക്കോട്ടായി റോഡ് (ആറ് ലക്ഷം) എന്നിങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്.