കാലടി പുത്തൻകാവ് ഭദ്രകാളി ക്ഷേത്രം മകരച്ചൊവ്വയ്‌ക്കൊരുങ്ങി

കാലടി: കാലടി പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്‌സവം 12 മുതൽ 15 വരെ ആഘോഷിക്കും. 12-ന് രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 6.30- ന് ഭഗവതിസേവ, ഏഴിന് ഗാനമേള, സ്റ്റേജ് ഷോ. 13-ന് രാവിലെ 101 കരിക്കിന്റെ അഭിഷേകം, നവകാഭിഷേകം എന്നിവയെത്തുടർന്ന് കൊടിയേറ്റ്. വൈകീട്ട് ഭഗവതിസേവ, നാട്ടരങ്ങ്, കലാസന്ധ്യ.

14-ന് വൈകീട്ട് പൂമൂടൽ, നിറമാല, നാട്ടരങ്ങ്, സംഗീതസന്ധ്യ. പ്രധാന ആഘോഷദിനമായ 15-ന് രാവിലെ 8.30-ന് പൊങ്കാല, സംസ്‌കൃത സർവകലാശാല സംഗീതവിഭാഗം അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന സംഗീതാർച്ചന. പത്തിന് നടക്കുന്ന ചടങ്ങിൽ 21 അമ്മമാർക്ക് ചികിത്‌സാസഹായ വിതരണവും വിദ്യാർഥികൾക്ക് പഠനസഹായ വിതരണവും.

11-ന് മകരച്ചൊവ്വ മഹോത്‌സവ സമിതി നടത്തിക്കൊടുക്കുന്ന വിവാഹം. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന മകരയൂട്ട്. വൈകീട്ട് 5.30-ന് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും മൂന്ന് ആനയുടെ അകമ്പടിയോടെ താഘോഷയാത്ര. 6.30-ന് കനകദാസർ മെമ്മോറിയൽ ശ്രീകൃഷ്ണ സ്തുതിയുടെ സംഗീതകച്ചേരി, 7.30-ന് നൃത്തസന്ധ്യ. നാട്ടുകാരുടെ പ്രളയ ദുരിതത്തിൽ പങ്കുചേർന്ന് ചെലവു ചുരുക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് മകരച്ചൊവ്വ മഹോത്‌സവ സമിതി പ്രസിഡന്റ് എ.കെ.ജയകുമാറും സെക്രട്ടറി ബി.ഗോപിയും അറിയിച്ചു.