കാലടി കോടതി പെരുമ്പാവൂരിലേക്ക് മാറ്റി

കാലടി:കാലടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പെരുമ്പാവൂരിലേക്ക് മാറ്റി.പെരുമ്പാവൂരിൽ പുതുതായി പണികഴിപ്പിച്ച കോടതി സമുച്ചയത്തിലേക്കാണ് മാറ്റിയത്. വാടക കെട്ടിടത്തിലായിരുന്നു കാലടിയിൽ കോടതി പ്രവർത്തിച്ചിരുന്നത്.വാടക ഇനത്തിൽ വലിയൊരു തുക ചിലവാകുന്നുണ്ട്.ഇതുമൂലമാണ് കാലടിയിൽ നിന്നും പെരുമ്പാവൂരിലേക്ക് കോടതി മാറ്റിയത്.

തീർപ്പാകാതെ കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക കോടതികൾ സ്ഥാപിച്ചിരുന്നു. അതിലൊന്നാണ് കാലടി ഒന്നാം ക്ലാസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി.

കാലടി , അയ്യമ്പുഴ പോലീസ് സ്റ്റേഷനുകളിലേയും,കാലടി എക്സൈസ് ഓഫീസ്, മലയാറ്റൂർ – കോടനാട് ഫോറസ്റ്റ് ഡിവിഷനുകളിലെയും കേസുകളാണ് കാലടി കോടതിയിൽ പരിഗണിച്ചിരുന്നത്‌.നിരന്തരമായ ആവിശ്യത്തെ തുടർന്നാണ് കാലടിയിൽ കോടതി തുടങ്ങിയതും.

കോടതി പെരുമ്പാവൂരിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ജനങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടാകും.കോടതി കാലടിയിൽ നിന്ന് മാറ്റരുതെന്ന ആവശ്യം ജനങ്ങൾ ഉന്നയിച്ചിരുന്നു.