ചെങ്ങൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സിയാലിന്റെ നടപടികൾ നിർത്തിവെക്കണം – കളക്ടർ

കാലടി: ചെങ്ങൽ തോടിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സിയാലിന്റെ നടപടികൾ നിർത്തിവെക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ കാഞ്ഞൂർ, കാലടി, ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചെങ്ങൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സിയാലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ഡയറക്ടർ ബോർഡ് യോഗത്തിലും തുടർന്ന് നെടുമ്പാശേര എയർപോർട്ട് ടെർമിനൽ ഉദ്ഘാടന വേളയിലും പ്രഖ്യാപിച്ചിരുന്നു.

സിയാലിനുവേണ്ടി കിറ്റ്‌കോ തയ്യാറാക്കിയ 228 കോടി രൂപയുടെ 18 ഓളം പദ്ധതികൾ എംഎൽഎ മാരുടേയും മറ്റ് ജനപ്രതിനികളുടെയും യോഗത്തിലെ ധാരണ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനാഭിപ്രായം സ്വീകരിച്ച് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ പൊതുജനാഭിപ്രായം ഉണ്ടാക്കുന്നതിൽ സിയാൽ അലംഭാവം കാണിക്കുകയും ഏകപക്ഷീയമായി സർക്കാരോ, കളക്ടറോ അറിയാതെ പദ്ധതി നിർവ്വഹണത്തിൽ ടെണ്ടർ നടപടികളുമായി സിയാൽ മുന്നോട്ട് പോവുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികൾ കളക്ടറെ സമീപിച്ചതും തുടർന്ന് നടന്ന ചർച്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ തീരുമാനമായത്.

ജനുവരി 10,11, 12 തീയതികളിലായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വച്ച് പൊതുജനാഭിപ്രായം സമാഹരിച്ചതിന് ശേഷം മാത്രമേ പദ്ധതിയുടെ തുടർ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് കളക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം എ എ സന്തോഷ് മുനിസിപ്പൽ കൗൺസിലർ വിനീത ദിലീപ് കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം അനീഷ് രാജൻ എന്നിവർ