അങ്കമാലിയില്‍ വന്‍ ബായ് റെയ്ഡ്

അങ്കമാലി: അങ്കമാലിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൂടുതലായി എത്തുന്നതിന്‍റെ പശ്ചാതലത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്റ്റര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ വന്‍ ബായ് റെയ്ഡ് നടത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും റെയ്ൽവേ സ്റ്റേഷന്‍ പരിസരങ്ങളിലും അങ്കമാലി ടൗണ്‍, കെഎസ്ആര്‍.ടിസി, പ്രൈവറ്റ് ബസ്റ്റാന്‍റ് എന്നിവടങ്ങളിലും റെയ്ഡ് നടത്തി.

10 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എല്ലാവര്‍ക്കും പിഴ അടപ്പിക്കുകയും ചെയ്തു. പ്രിവന്‍റീവ് ഓഫിസര്‍മാരായ എം.കെ. കാര്‍ത്തികേയന്‍ നായര്‍, ഇ.കെ. ഹരി, എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫിര്‍മാരായ പി.എന്‍. സുരേഷ്ബാബു, ബാലു.എസ്, കെ.എസ് പ്രശാന്ത്, പി.എന്‍. അജി. പി.ജെ. പത്മഗിരീശന്‍, വനിത സിവില്‍ എക്സൈസ് ഓഫിസറായ എം.എ ധന്യ ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.