ചെങ്ങല്‍ തോടില്‍ വീണ്ടും കയ്യേറ്റങ്ങള്‍ ആരംഭിച്ചു

കാലടി:  ചെങ്ങല്‍ തോടില്‍ വീണ്ടും കയ്യേറ്റങ്ങള്‍ ആരംഭിച്ചു. ചെങ്ങല്‍ പാലത്തിന് താഴെയാണ് കയ്യേറ്റങ്ങള്‍ നടന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ കയ്യേറ്റങ്ങൾ ഒലിച്ചുപോയി തോടിനു സ്വാഭാവിക വീതി ലഭിച്ചിരുന്നു.സ്വകാര്യ വ്യക്തി ഇപ്പോൾ തോട് കയ്യേറി വാഴകൃഷി തുടങ്ങിയിരിക്കുകയാണ്. വെളളപ്പൊക്കത്തിന് മുന്‍പ് തോട്ടില്‍ വന്‍ കയ്യേറ്റങ്ങളാണ് ഉണ്ടായിരുന്നത്. പുഴപോലെ ഒഴുകിയിരുന്ന തോട് ചെറിയൊരു തോട് പോലെയായി മറിയിരുന്നു. വന്‍ കയ്യേറ്റങ്ങളാണ് അന്ന് നടന്നിരുന്നത്. പലരും റബര്‍ കൃഷിപോലും വ്യാപകമായി നടത്തിയിരുന്നു. അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും മൗനാനുവാദത്തോടെയാണ് അന്ന് കയ്യേറ്റങ്ങള്‍ നടന്നിരുന്നത്. പിന്നീട് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടികൾ ഉണ്ടായില്ല.

ചെങ്ങല്‍ തോട് ഭൂരിഭാഗവും കടന്ന് പോകുന്നത് കാഞ്ഞൂര്‍ പഞ്ചായത്തിലൂടെയാണ്. ഇവിടങ്ങളിലൊക്കെ വ്യാപകമായ കയ്യേറ്റമാണ് നടന്നിട്ടുള്ളത്. തോടിന്‍റെ സ്വഭാവിക നീരൊഴുക്ക് തന്നെ തടസപ്പെടുത്തുന്ന രൂപത്തിലായിരുന്നു ഇവയെല്ലാം. ഇതെല്ലാം വെളളപ്പൊക്കം രൂക്ഷംമാകുന്നതിന് കാരണമാവുകയും ചെയ്തു. വെളളപ്പൊക്ക സമയത്ത് വെളളം കുത്തിയൊലിച്ച് എത്തിയതോടെ കൈയേറ്റങ്ങള്‍ എല്ലാം എടുത്തുപോയി .ചെങ്ങല്‍ തോടിന്‍റെ യഥാർഥ വീതിയിലേക്ക് തോട് രൂപപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും കയ്യേറ്റങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ചെങ്ങൽ തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ കയ്യേറ്റം. സിയാലിന്‍റെ അടക്കം ശ്രദ്ധ ഇക്കാര്യത്തിൽ കൊണ്ടു വരാൻ ജനപ്രതിനിധികൾ ശ്രമം നടത്തുന്നുണ്ട്. ചെങ്ങൽ തോട് സംബന്ധിച്ച പ്രശ്നം കഴിഞ്ഞ ദിവസം അൻവർ സാദത്ത് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞൂർ പഞ്ചായത്ത് തന്നെ പ്രക്ഷോഭരംഗത്താണ്.അധികൃതരുടെ ഭാഗത്ത്നിന്ന് അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ചെങ്ങല്‍ തോട്തന്നെ ഇല്ലാതാകും