കാലടി ശ്രീശാരദ വിദ്യാലയത്തില്‍ സ്പോർട്സ് മീറ്റ് ആരംഭിച്ചു

കാലടി:കാലടി ശ്രീശാരദ വിദ്യാലയത്തില്‍ സ്പോർട്സ് മീറ്റ് ആരംഭിച്ചു.ദേശീയ വനിത ഫുട്‌ബോള്‍ താരം തന്‍വി ഹാന്‍സ് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥി ജീവിതത്തില്‍ സ്പോർട്സ് മികച്ച സ്ഥാനമാണ് ഉളളതെന്ന് തന്‍വി ഹാന്‍സ് പറഞ്ഞു.ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്,മാനേജിങ്ങ് ട്രസ്റ്റി ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ പ്രൊ.സി പി ജയശങ്കര്‍,പ്രിന്‍സിപ്പാള്‍ മഞ്ജുഷ വിശ്വനാഥ്,വൈസ് പ്രിന്‍സിപ്പാള്‍ രേഖ ആര്‍ പിളള,പിടിഎ വൈസ് പ്രസിഡന്റ് ശ്രീദേവി വിനോദ് പിടിഎ അംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ദേശീയ സംസ്ഥാന തലങ്ങളില്‍ വിവിധ മത്‌സരങ്ങളില്‍ വിജയിയായവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.കുട്ടികളുടെ മാര്‍ച്ച്പാസ്റ്റും ഉണ്ടായിരുന്നു.രണ്ട് ദിവസങ്ങളിലായാണ് മത്‌സരങ്ങള്‍ നടക്കുന്നത്.ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്‌സരങ്ങളില്‍ പങ്കെടുക്കും.