സ്കൂൾ വിദ്യാർഥിനികളെ അപമാനിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ആലുവ: പഴയ പ്രൈവറ്റ് സ്റ്റാന്‍റിന് സമീപം വച്ച് നടന്ന് പോകുകയായിരുന്ന സ്കൂൾ വിദ്യാർഥിനികളെ കടന്ന് പിടിച്ചും അസഭ്യം പറഞ്ഞും അപമാനിക്കാൻ ശ്രമിച്ച് ആൾ പിടിയിൽ. ആലുവ മാധവപുരം കോളനിയിൽ നിർമല സ്കൂളിന് സമീപം താമസിക്കുന്ന പള്ളിത്താഴത്ത് വീട്ടിൽ  ശ്രീനിവാസനെ( 39)യാണ് പിടിച്ചത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ വിശാൽ ജോൺസന് ലഭിച്ച വിവരത്തെ തുടർന്ന് പ്രിൻസിപ്പൽ എസ് ഐ ഫൈസൽ എം എസും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.അന്വേഷണ സംഘത്തിൽ എസ് ഐ മാരായ മുഹമ്മദ് ബഷീർ അബ്ദുൾ അസീസ്, വനിതാ എസ് സി പി ഒ ഷീബ, വനിതാ സിപിഒ ഷൈജാ ജോർജ്ജ് എന്നിവരുമുണ്ടായിരുന്നു