പുതിയേടം ദേശവിളക്ക് മഹോത്സവം ഡിസംബർ 8 ന്

കാഞ്ഞൂർ: പുതിയേടം ദേശവിളക്ക് മഹോത്സവം ഡിസംബർ 8 ന് പുതിയേടം ക്ഷേത്ര മൈതാനിയിൽ നടക്കും.വൈകീട്ട് 5 ന് കാവികുളം ക്ഷേത്രസന്നിധിയിൽ നിന്നും ഗജവീരന്റെയും താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി പാലകൊമ്പ് എഴുന്നള്ളിക്കൽ 6.30ന് ഭദ്രദീപം തെളിയിക്കൽ 6.45 ന് ദീപാരാധന തുടർന്ന് ചിന്ത്, ശാസ്താംപാട്ട്, അന്നദാനം, തായമ്പക, എതിരേൽപ്പ്, ആഴിപൂജ, വാവരങ്കം എന്നിവയുണ്ടാകും.