വാഷും വാറ്റുപകരണങ്ങളും പിടിച്ചു

മലയാറ്റൂർ: മലയാറ്റൂർ വനമേഖലയിൽ നിന്നും ചാരായം വാറ്റാൻ തയ്യാറാക്കിയിരുന്ന വാഷും വാറ്റുപകരണങ്ങളും വനം വകുപ്പ് പിടികൂടി. കാരക്കാട് ഫോറസ്റ്റ് ഓഫീസിനടുത്ത് യൂക്കാലി തേക്കിൻ തോട്ടത്തിൽ നിന്നാണ് പിടിച്ചെടുത്തത്. ഒരു വീപ്പ നിറയെ വാഷാണ് പിടിച്ചെടുത്തത്. ഗ്യാസ് സിലിണ്ടറടക്കം ചാരായം വാറ്റാനുപയോഗിക്കുന്ന ആധുനിക സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു. പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി വനം വകുപ്പ് അറിയിച്ചു.ചാരായം വാറ്റാൻ തയ്യാറാക്കി വച്ചതിനുശേഷം പ്രതികൾ പോയ സമയത്താണ് വനം വകുപ്പ് ഇവ പിടിച്ചെടുത്തത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ നിന്നും ചാരായം വാറ്റുന്ന സ്ഥലത്തേക്ക് വെള്ളം എത്തിക്കാൻ പൈപ്പും ഇട്ടിരുന്നു.ഇതും വനം വകുപ്പ് കണ്ടെടുത്തു. വാഷ് പിടിച്ച സഥലത്ത് നിന്നും 150 മീറ്റർ മാറിയാണ് ഇയാളുടെ വീട്. ഇയാൾക്ക് ഹാൻസ് അടക്കം നിരോധിച്ച പുകയില ഉത്പന്നങ്ങളഉടെ വിൽപന ഉള്ളതായും സംശയിക്കുന്നു. മലയാറ്റൂർ – നീലിശ്വരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബി. അശോക് രാജിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അബ്കാരി നിയമമനുസരിച്ച് കേസെടുക്കാൻ വനംവകുപ്പ് എക്‌സൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.