ഇല്ലിത്തോട് ആനയിറങ്ങി കൃഷി നശിപ്പിച്ചു

കാലടി: മലയാറ്റൂർ ഇല്ലിത്തോട് പോട്ട ( ഒന്നാം ബ്ലോക്കിൽ ) ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കാടപ്പാറ ഇടശേരി വീട്ടിൽ പൗലോസിന്‍റെ രണ്ട് ഏക്കറിൽ കൃഷി ചെയ്ത 800 വാഴകളിൽ 200 ൽ അധികം വാഴ ആന നശിപ്പിച്ചു. സ്ഥലം പാട്ടത്തിന് എടുത്താണ് പൗലോസ് കൃഷി ചെയ്യുന്നത്. ചേന, കപ്പ, തുടങ്ങിയ മറ്റു കൃഷികളും ഒപ്പമുണ്ട്. കാട്ടാന ശല്യം ചെറുക്കാൻ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് ആനക്കുട്ടം കൃഷി നശിപ്പിച്ചത്. മുൻപും ഇല്ലിത്തോട് ആന ഇറങ്ങി കൃഷി നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയാണ് ഇല്ലിത്തോട്.