നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽപെരുമ്പാവൂർ:നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ.മഞ്ഞപ്പെട്ടി കനാൽകവലയിൽ ഹോട്ടൽ നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശി ശുക്കൂർ അലി (28) ഭാര്യ ബീയൂട്ടി ബീവി (31) എന്നിവരാണ് പിടിയിലായത്.എസ് പി രാഹുൽ ആർ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കുറച്ച് നാളായി ഹോട്ടൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.വിദ്യാർത്ഥികളും,നാട്ടുകാരും,ഇതര സംസ്ഥാന തൊഴിലാളികളും അസമയത്ത് ഹോട്ടലിലെ സന്ദർശകരായിരുന്നു.ഇതിൽ സംശയം തോനിയതിനെ തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. മുർഷിദാബാദിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട്‌വരുന്നത്.

പോലീസ് ഹോട്ടലിൽ പരിശോധനയ്ക്ക് എത്തുമ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പുറത്ത് കാത്തുനിന്ന പോലീസ് ഇവരെ പിടികൂടുകയായിരുന്നു.ദമ്പതികളുടെ രണ്ട് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപ്പിച്ചു.സ്വകാര്യ വ്യക്തിയുടെ ഹോട്ടൽ ഇവർ വാടകയ്‌ക്കെടുത്ത് നടത്തുകയായിരുന്നു.