തിരുനാരായണപുരം കുടിവെള്ള പദ്ധതി നിലച്ചു

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരം കുടിവെള്ളപദ്ധതി നിശ്ചലമായി. 15 വർഷം മുൻപ് തിരുനാരായണപുരം ഹരിജൻ കോളനിയിലേക്ക് കുടിവെള്ളത്തിനായി സ്ഥാപിച്ചതാണ് ഈ പദ്ധതി. തിരുനാരായണപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പെരിയാറിന്‍റെ തിരത്താണ് ഈ പമ്പ് ഹൗസ്. പെരിയാറിലുണ്ടായ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പമ്പ് ഹൗസും, സമീപമുള്ള കിണറും മണ്ണും, ചെളിയും നിറഞ്ഞു.

ഇലട്രിക് ഉപകരണങ്ങൾ കേടാവുകയും ചെയ്‌തു. ഇതു മൂലം നൂറുകണക്കിന് കോളനി നിവാസികൾക്ക് കുടിവെള്ളത്തിനു ബുദ്ധിമുട്ടായി. ഇത്രയും വീട്ടുകാർക്ക് നാമമാത്രമായി രണ്ടു മൂന്ന് കിണർ ഉണ്ടെങ്കിലും മഴ മാറിയതോടു കൂടി കിണറുകളിലും വെള്ളം വറ്റി.കാഞ്ഞൂർ പഞ്ചാ.യത്തിൽ 11-ാം വാർഡിലാണ് പമ്പ് ഹൗസ്. പഞ്ചായത്ത് അധികൃതർ നാളിതുവരെ യാതൊരു നടപടികളും സ്വീകരിട്ടില്ല. പമ്പ് ഹൗസിലെയും സമീപത്തെ കിണറിലേയും മണ്ണും, ചെളിയും നീക്കം ചെയ്ത്, യന്ത്രസാമഗ്ര ഹികളുടെ കേടുപാടുകൾ തീർക്കാൻ മാസങ്ങൾ വേണ്ടിവരും.

കടുത്ത വേനക്കാലത്തിനു മുൻപ് പമ്പ് ഹൗസ് പൂർവ സ്ഥിതിയിലാക്കി പ്രദേശത്തുകാരുടെ കുടിവെള്ളപ്രശ്നത്തിന് ശാശ്വശതമായ പരിഹാരം കണ്ടെത്തണമെന്ന്  ബി.ജെ.പി.കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.അശോകൻ ആവശ്യപ്പെട്ടു.