ഐറിഷ് വർക്കിനായി മണ്ണു മാറ്റിയതിനെത്തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ചരിഞ്ഞു

 

കാഞ്ഞൂർ: ഐറിഷ് വർക്കിനായി മണ്ണു മാറ്റിയതിനെത്തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ചരിഞ്ഞു. പോസ്റ്റു ചരിഞ്ഞതോടെ ഇലക്ട്രിക് ലൈനുകളും കേബിളുകളും താഴ്ന്നു കിടക്കുകയാണ്. കാഞ്ഞൂർ പുതിയേടം ആലിൻ ചുവട് – ആറാട്ടുകടവ് റോഡിന്‍റെ ഇരുവശവും കട്ട വിരിക്കാനും, ഐറീഷ് വർക്കിനുമായാണ് റോഡിന്‍റെ ഇരുവശത്തും നിന്നും മണ്ണ് കുഴിച്ചു മാറ്റിയത് സമീപത്തെ ഇരുമ്പു പോസ്റ്റാണ് ചരിഞ്ഞത്.

പോസ്റ്റ് മറിഞ്ഞ് വീഴാതിരിക്കാൻ താൽക്കാലികമായി കയർ കെട്ടി നിർത്തിയിരിക്കയാണ്. സമീപം ഒരു ട്രാൻസ്ഫോമർറും സ്ഥിതി ചെയ്യുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്നവഴിയാണിത്. അധികൃതർ അടിയന്തിരമായി നടപടി എടുത്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു