താന്നിപ്പുഴയിൽ വാഹനാപകടം ഒരാൾ മരിച്ചുപെരുമ്പാവൂർ:എംസി റോഡിൽ ഒക്കൽ താന്നിപ്പുഴയിൽ വാഹനാപകടം ഒരാൾ മരിച്ചു. മാണിക്കമംഗലം തോട്ടകം കൈതാരത്ത് ബിനോയി (33) ആണ് മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന 2 ബൈക്കുകൾ തമ്മിലിടിച്ചാണ് അപകടം. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് അപകടം നടന്നത്‌