മണപ്പാട്ട് ചിറയിൽ ദീപങ്ങൾ തെളിയിച്ചു

മലയാറ്റൂർ:മണപ്പാട്ട് ചിറയിൽ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ദീപാവലിയോടനുബന്ധിച്ച് ദീപങ്ങൾ തെളിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി ഉദ്ഘടാനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.വിമലഗിരി ഇടവക വികാരി ഫാ.ജോഷി കളപ്പറമ്പത് ,ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി,വൈസ് ചെയർമാൻ ബിജു മുട്ടംതൊട്ടിൽ,സെക്രട്ടറി ലിയോ ജോസ്, കമ്മറ്റി അംഗങ്ങായ സിജു നടുകൂടി,സുധീഷ് മുല്ലശ്ശേരി,ആന്റോ ബാബു,വിൽസൺ മലയാറ്റൂർ, ജോയ് മഞ്ഞളി തുടങ്ങിയർ സംസാരിച്ചു.