ആദിശങ്കര എന്‍ജിനിയറിങ്ങ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റര്‍പ്രണര്‍ഷിപ്പ് എനേബ്ലര്‍ പുരസ്ക്കാരം

കാലടി: ആദിശങ്കര എന്‍ജിനിയറിങ്ങ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്‍റെ എന്‍റര്‍പ്രണര്‍ഷിപ്പ് എനേബ്ലര്‍ പുരസ്ക്കാരം. കോളേജിലെ ഇന്നവോഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെയും ഫാബ് ലാബിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്ക്കാരം ലഭിച്ചത്. സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇന്നവോഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ സംരംഭകത്വ മേളയിലാണ് പുരസ്ക്കാരം ലഭിച്ചത്. ഇരുന്നൂറോളം കോളേജുകളാണ് മേളയില്‍ പങ്കെടുത്തത്. കോളേജിലെ ഐഇഡിസി നോഡല്‍ ഓഫീസര്‍ അജയ് ബേസില്‍ വര്‍ഗീസ് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസില്‍ നിന്നും പുരസ്ക്കാരം ഏറ്റൂവാങ്ങി.

വിറയല്‍ രോഗമായ പാര്‍ക്കിന്‍സണ്‍സ് അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം സുഖമമായി കഴിക്കുന്നതിന് നാലാംവര്‍ഷ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ അഭിനവ് സുഭാഷ്, അമല്‍ ജോസ്, ദീപു അജയ്, ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത ബാല്‍ട്ടം ഗൈറേറ്റ് എന്ന ഇന്നവേറ്റീവ് സ്പൂണും, ഓഗ്മെന്‍റ്റഡ് റിയാലിറ്റിയുടെ സഹായത്തോടെ ബൈക്ക് യാത്രികര്‍ക്ക് അപകടം കൂടാതെ യാത്ര ചെയ്യുന്നതിനായി മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ പോറ്റി, ശ്രീറാം സുരേഷ്‌,സി ബി ജിസ്ന, കെ ശ്രീ വൈഷ്ണവി എന്നിവരുടെ സ്മാര്‍ട്ട് ഹെല്‍മെറ്റും മേക്കര്‍ ഫെസ്റ്റ് മേളയില്‍ ശ്രദ്ധ നേടി.

ബാര്‍ട്ടം ഗൈറേറ്റിന് 5 ലക്ഷം രൂപയുടെ സ്കേല്‍ അപ്പ് ഗ്രാന്‍റും, സ്മാര്‍ട്ട് ഹെല്‍മറ്റിന് ഒന്നര ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍റും നേരത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ലഭിച്ചിരുന്നു. ഫാബ് ലാബ് കോ ഓഡിനേറ്റര്‍ കെ ബി അനുരൂപിന്‍റെ നേതൃത്വത്തിലാണ് രണ്ട് ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അമേരിക്കയിലെ ഫാബ് ലാബ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ആദിശങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബില്‍ വന്നാല്‍ ഏതൊരു ആശയത്തേയും വ്യാവസായിക ഉല്‍പ്പന്നമാക്കി മാറ്റാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ ന്യൂതന ആശയങ്ങളെ വികസിപ്പിക്കുന്നതിനും അവയില്‍ നിന്ന് യുവ സംരഭകരെ ഉയര്‍ത്തികൊണ്ട് വരുന്നതിലും ആദിശങ്കര ഐഇഡിസി വളരെയതികം ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്നു. ഇതിനകം നിരവധി ആശയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ രൂപപ്പെടുത്തിയിക്കുന്നത്. കോളേജിനുളളില്‍ ഒരു ഇന്‍റസ്ട്രി എന്ന ആശയത്തില്‍ വികസിപ്പിച്ചെടുത്ത ആദിശങ്കര ബിസിനസ് ഇന്‍കുബേഷന്‍ ഹബില്‍ ആറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്