ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പുതിയേടം ഭക്തജന സഭയുടെ നേതൃത്വത്തിൽ നാമജപ പദയാത്ര ശനിയാഴ്ച്ച രാവിലെ 10 ന്‌

കാഞ്ഞൂർ:ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പുതിയേടം ഭക്തജന സഭയുടെ നേതൃത്വത്തിൽ 13 ന് ഭക്തജന സംഗമം നടത്തും.പുതിയേടം എൻഎസ്എസ് കരയോഗം ഹാളിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് സംഗമം നടക്കുന്നത്.രാവിലെ 6 മുതൽ 8 വരെ വിഷ്ണു സഹസ്രനാമം രാവിലെ 8.30ന് പ്രാർത്ഥനായോഗം .ഗുരുവായൂർ മുൻ മേൽശാന്തി ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം പ്രാർത്ഥനായോഗം നിർവ്വഹിക്കും. 9 മുതൽ അഖണ്ഡ നാമജപ യജ്ഞം.

രാവിലെ 10 ന് പുതിയേടം എൻഎസ്എസ് കരയോഗ കവലയിൽ നിന്നും നാമജപ പദയാത്ര ആരംഭിക്കും.നാമജപ പദയാത്ര ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ ആത്രശേരി രാമൻ നമ്പൂതിരി നയിക്കും.