സ്വാമി ശ്രീവിദ്യാനന്ദയ്ക്ക് ആദരം

കാലടി: കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം അദ്ധ്യക്ഷൻ ശ്രീമദ്‌സ്വാമി ശ്രീവിദ്യാനന്ദയ്ക്ക് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രളയസമയത്തും, പ്രളയാനന്തരവും ശ്രീവിദ്യാനന്ദ സ്വാമികൾ ചെയ്തു വരുന്ന സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ആദരിച്ചത്.

ദുരിതമനുഭവിക്കുന്നവർക്കായി അവശ്യസാധനങ്ങളുടെ 12000ത്തിലധികം കിറ്റുകൾ ആശ്രമം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കായി ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നോട്ടുബുക്കുകൾ മറ്റ് പഠന സാമഗ്രികൾ എന്നിവ വിതരണം ചെയ്ത് വരുന്നു. ആശ്രമത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാരെ പങ്കെടുപ്പിച്ച് കൊണ്ട് സൗജന്യമെഡിക്കൽ ക്യാമ്പുകളും വിവിധ കേന്ദ്രങ്ങളിൽ നടത്തി. ചാലക്കുടി, ഇടുക്കി മേഖലകളിലേക്കും ആശ്രമത്തിന്റെ സേവന സഹായങ്ങൾ എത്തിക്കുന്ന കർമ്മ പരിപാടി തയ്യാറായികഴിഞ്ഞു.പ്രളയസമയത്ത് 1800 പേരുടെ ദുരിതാശ്വാസ ക്യാമ്പ് സുഗമമായി നടത്താൻ കഴിഞ്ഞത് ശ്രീവിദ്യാനന്ദസ്വാമികളുടെ സഹായ സഹകരണത്തോടെയായിരുന്നു.

‘ആത്മനോ മോക്ഷാർത്ഥം ജഗദ്ഹിതായ ച’ എന്ന ആപ്തവാക്യവുമായി കാലടി ശ്രീരാമകൃഷ്ണാശ്രമം ചെയ്ത് വരുന്ന സേവാ പ്രവർത്തനങ്ങൾക്ക് കാലടിയുടെ പ്രണാമം അർപ്പിക്കുന്നതിനായി’ആദരവ്’ എന്ന പേരിലാണ് യോഗം സംഘടിപ്പിച്ചത്.കരയോഗം പ്രസിഡന്റ് പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ വിപിനേന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി.

ബ്രഹ്മചാരി ശ്രീ ചൈതന്യയ്ക്കും ചടങ്ങിൽ അനുമോദനം നൽകി.ശ്രീവിദ്യാനന്ദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കരയോഗംസെക്രട്ടറി ഡി. രാജശേഖരൻ ആദ്ധ്യാത്മിക പഠന കേന്ദ്രം കോ-ഓർഡിനേറ്റർ എസ് വിജയൻ,പ്രൊ.കെ.എസ്.ആർ പണിക്കർ,താലൂക്ക് യൂണിയൻ പ്രതിനിധി സന്തോഷ്‌കുമാർ, വനിതാസമാജം പ്രസിഡന്റ് പ്രസന്ന, ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു