ചെളിനിറഞ്ഞ് മുതലക്കടവ്

കാലടി: പ്രളയത്തിനു ശേഷം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ മുതലക്കടവിനോട് അധികൃതരുടെ അവഗണന. ചരിത്ര പ്രസിദ്ധ മായ ഈ കടവിലെ ചെളി നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുഴയിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വൻതോതിലാണ് ചെളി അടിഞ്ഞുകൂടിയിട്ടുണ്ട് .

ശങ്കരാചാര്യരുടെ സന്യാസ ജീവിതത്തിന് കാരണമായ കടവാണിത്.ശങ്കരാചര്യരെ മുതല പിടിച്ചത് ഇവിടെയാണ്. ആ കടവിനോടാണ് അധികൃതരുടെ അവഗണന. നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്. പലരും ഈ കടവിലും വരും.എന്നാൽ കടവിന്‍റെ അവസ്ഥ കണ്ട് ഭക്തജനങ്ങൾ മടങ്ങി പോവുകയാണ്.

ജെസിബി ഉപയോഗിച്ചു വേണം ചെളി നീക്കം ചെയ്യുവാൻ. ജനപ്രതിനിധികൾ ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഭക്തജനങ്ങൾ പറയുന്നു.