സ്ഥലം മണ്ണിട്ട് നികത്താനുളള നീക്കം സിപിഎംതടഞ്ഞു

കാലടി :  മരോട്ടിച്ചുവട്ടിൽ സ്ഥലം മണ്ണിട്ട് നികത്താനുളള ശ്രമ്മം സിപിഎം തടഞ്ഞു.മരോട്ടിച്ചുവട് പയ്‌ക്കോട്ടുപ്പാടമാണ് മണ്ണിട്ട് നികത്താൻ ശ്രമ്മിച്ചത്.3 ഏക്കറോളം വരുന്ന പാടശേഖരമാണിത്.

ബുധനാഴ്ച രാവിലെ ടിപ്പർലോറികളിലാണ് പാടത്ത് മണ്ണടിച്ചത്.ഇത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.മറ്റൂർ ലോക്കൽ സെക്രട്ടറി പി.കെ.കുഞ്ഞപ്പൻ, ലോക്കൽ കമ്മറ്റിയംഗം എം ജെ ജോർജ്ജ്, ബ്രാഞ്ച് സെക്രട്ടറിമാരായ എം.കെ അനൂപ്,വി.ടി പോളച്ചൻ,സി.പി സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.തുടർന്ന് പ്രവർത്തകർ മണ്ണടിച്ച സ്ഥലത്ത് കൊടികുത്തി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.

ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാനുളള നടപടി സ്വീകരിക്കുമെന്ന് മറ്റൂർ വില്ലേജ് ഓഫീസർ അറിയിച്ചു.