ആദിശങ്കര കീർത്തി മണ്ഡപത്തിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി

കാലടി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആദിശങ്കര കീർത്തി മണ്ഡപത്തിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി. ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം, ലക്ഷമി ദേവി, അർധനാരിശ്വരൻ, കാളിയ മർദ്ദനം, ശിവപാർവ്വതി, ഗണപതി, മുരുകൻ എന്നിങ്ങനെയുള്ള ബൊമ്മകളാണ് ഒരുക്കിയിരിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ബൊമ്മക്കൊലു ആരാധനക്കു പിന്നിൽ.

തമിഴ് ബ്രാഹ്മണ കുംബങ്ങളിലായിരുന്നു ബൊമ്മകൊലുകൾ വച്ചിരുന്നത്. പിന്നിട് അത് ക്ഷേത്രങ്ങളിലേക്ക് മാറി. പല തട്ടുകളിലായാണ് ബൊമ്മക്കൊലുകൾ വക്കുന്നത്.നവരാത്രിയോടനുബന്ധിച്ച് ബൊമ്മക്കൊലുവിന് പൂജയുണ്ട്.

നവരാത്രിയോടനുബന്ധിച്ച്‌ 12-നും 13-നും വൈകീട്ട് 6.30-ന് കാഞ്ചി ശങ്കര പബ്ളിക് സ്കൂൾ വിദ്യാർഥികളുടെ സംഗീതക്കച്ചേരി ഉണ്ടാകും. 15-നും 16-നും ചണ്ഡികാഹോമം ,ദേവീമാഹാത്മ്യ പാരായണം .17-ന് വൈകീട്ട് പൂജവയ്പിനു ശേഷം ലക്ഷ്മി മേനോന്റെ സംഗീതക്കച്ചേരി. 19-ന്‌ രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുണ്ടാകും