എംസി റോഡിൽ ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു

അങ്കമാലി: വേങ്ങൂർ എംസി റോഡിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.എംസി റോഡിൽ വേങ്ങൂർ ഷാപ്പുംപടിക്ക് സമീപമായിരുന്നു അപകടം. നെല്ല് കയറ്റി കാലടി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.അങ്കമാലി ഭാഗത്തേയ്ക്ക് വന്ന കാറിന്‍റെ മുകളിലേയ്ക്കാണ് ലോറി മറിഞ്ഞത്.പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.