സെബിയൂർ കുന്നപ്പിളളി ചിറയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

മലയാറ്റൂർ:സെബിയൂർ കുന്നപ്പിളളി ചിറയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.മലയാറ്റൂർ പാലേലി വീട്ടിൽ മാധവൻ (98) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് മൃതദേഹം കണ്ടത്.മാധവനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ചിറക്ക് സമീപത്ത് വസ്ത്രങ്ങൾ കിടക്കുന്നത് കണ്ടു.തുടർന്ന് ചിറയിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.കുളിക്കാൻ ഇറങ്ങിയതാണെന്ന് കരുതുന്നു.കാലടി പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.