ദൃശ്യ വിസ്മയമൊരുക്കി കാർണിവൽ റെഡ് കാർപെറ്റ്

നെടുമ്പാശേരി: കേരളത്തിലെ ആദ്യത്തെ പ്രീമിയം മൾട്ടിപ്ലക്സ് കാർണിവൽ റെഡ് കാർപെറ്റ് പ്രവർത്തനം ആരംഭിച്ചു .ആലുവ അങ്കമാലി ദേശീയപാതയിൽ കരിയാട്ടിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി ആരംഭിച്ച പ്രീമിയം മൾട്ടിപ്ലക്സ് സുപ്രസിദ്ധ സിനിമാതാരം സുരാജ് വെഞ്ഞാറമൂടാണ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇരുപത് ഇടങ്ങളിലായി 50 സ്ക്രീനുകളുള്ള കാർണിവൽ സിനിമാസിന് കരിയാട്ടിൽ രണ്ട് സ്ക്രീനുകൾ കൂടി ആരംഭിക്കുന്നതോടെ സ്ക്രീനുകളുടെ എണ്ണം 52 ആകും . സുഖകരമായ അനുഭവം നൽകുന്ന റിക്ലെയിനിങ് വിഐപി സീറ്റുകളിൽ ബ്ലാങ്കറ്റും തലയിണ‍യും, 2 കെ പ്രോജക്ടർ ,അത്യാധുനിക ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം , എക്സ്ക്ലുസിവ് പിസയടക്കമുള്ള വ്യത്യസ്ത രുചിഭേദങ്ങളുമായി ഭക്ഷണ കൗണ്ടറുകൾ, കുട്ടികൾക്കായി പ്രത്യേക ഗെയിം സോണും കെയർ സെന്‍ററും, വിശാലമായ വിഐപി പാർക്കിങ്, വനിതകൾക്കായി പിങ്ക് പാർക്കിങ്, പ്രേക്ഷകർക്ക് സഹായങ്ങളുമായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ ഈ മൾട്ടിപ്ലക്സിനെ വ്യത്യസ്തമാക്കുന്നു.

അങ്കമാലിയിൽ 2012 ൽ ആഗസ്റ്റ് 18ന് കെഎസ്ആർടിസി കോംപ്ലക്സിൽ മൂന്നു സ്ക്രീനുകളോടു കൂടിയ മൾട്ടിപ്ലക്സ് ആരംഭിച്ചാണ് കാർണിവൽ ഗ്രൂപ്പ് ഈ രംഗത്തു വരുന്നത്. അഞ്ചു വർഷത്തിനുള്ളിൽ മൂന്നാമത്തെ വലിയ മൾട്ടിപ്ലക്സ് ഓപ്പറേറ്ററായ കാർണിവൽ സിനിമാസിന് രാജ്യത്ത് നിലവിൽ , വിവിധ സംസ്ഥാനങ്ങളിലായി 500 ലേറെ സ്ക്രീനുകളുണ്ട് . 2019ഓട് കൂടി 1000 സ്‌ക്രീനുകളാണ് കാർണിവൽ സിനിമാസിന്‍റെ ലക്ഷ്യം.

ഈ വർഷം കേരളത്തിൽ കൂടുതൽ സ്ക്രീനുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. യുഎഇയിലേയും ബഹ്റിനിലേയും നോവാ സിനിമാസിന്‍റെ 10 സ്ഥലത്തായി പ്രവർത്തിച്ചു വരുന്ന104 സ്ക്രീനുകൾ കാർണിവൽ സിനിമാസ് ഏറ്റെടുത്തിരുന്നു. ഇവിടെ 50 സ്ക്രീനുകൾ കൂടി ഉടൻ ആരംഭിക്കും. മലയാളിയായ ശ്രീകാന്ത് ഭാസി ചെയർമാനായ കാർണിവൽ ഗ്രൂപ്പിന് സിംഗപ്പൂരിലും സ്ക്രീനുകളുണ്ട് . സിംഗപ്പൂർ ഫിലിം എക്സിബിഷൻ വിപണിയിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിരുന്നു.

സിനിമാ വിതരണ ,നിർമാണ മേഖലകളിലും കാർണിവൽ ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് . സിനിമാആസ്വാദന രംഗത്ത് വിദേശങ്ങളിലേതു പോലുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് കാർണിവൽ റെഡ് കാർപെറ്റിൽ ഒരുക്കിയിട്ടുള്ള തെന്ന് മാനേജിങ് ഡയറക്ടർ പി.വി .സുനിൽ അറിയിച്ചു.