ശാസ്ത്രമേളയിൽ പൊട്ടിത്തെറി:നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

അങ്കമാലി:അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയിൽ പൊട്ടിത്തെറി.നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ശാസ്ത്രമേള പ്രദർശനത്തിനിടെ രാസപദാർഥങ്ങളുപയോഗിച്ച് നിർമ്മിച്ച അഗ്‌നിപർവ്വതം പൊട്ടിതെറിക്കുകയായിരുന്നു.60 ഓളം കുട്ടികൾക്ക് പരുക്കേറ്റു.ആരുടെയും നില ഗുരുതരമല്ല.ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്