സൈക്കിൾ വാങ്ങാനുളള അനഘയുടെ നിക്ഷേപം ഇനി പ്രളയ ബാധിതർക്ക്കാലടി:സൈക്കിൽ വാങ്ങണമെന്നായിരുന്നു അനഘയുടെ സ്വപ്നം.അതിനായ് കുടുക്കയിൽ പണം സ്വരൂപിച്ചുവച്ചു.പ്രളയത്തിൽ അകപ്പെട്ടവരുടെ ദുഖം കണ്ടപ്പോൾ തന്റെ സ്വപ്നമെല്ലാം അവൾ മാറ്റിവച്ചു.കുടുക്കയിലെ പണം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അനഘ.

അയ്യംമ്പുഴ ചുള്ളി ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അനഘ.സൈക്കിൾ വാങ്ങാനായി 2 വർഷമായി കുടുക്കയിൽ നാണയതുട്ടുകൾ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.ആ തുക ഇനി ദുരിതബാധിതർക്ക് സഹായകമായി മാറും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യു. ജോമോന്‌ അനഘ കുടുക്ക കൈമാറി.അനഘയുടെ പ്രവൃത്തിയെ  ഹെഡ്മിസ്ട്രസ്സ് മോളി അഭിനന്ദിച്ചു.ആവരം വീട്ടിൽ ബിജുവിന്റെയും നീബയുടേയും മകളണ് അനഘ.