ആൾ താമസം ഇല്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന രണ്ട് പേരെ കോടനാട് പോലീസ് പിടികൂടിപെരുമ്പാവൂർ: ആൾ താമസം ഇല്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന രണ്ട് പേരെ കോടനാട് പോലീസ് പിടികൂടി.അശമന്നൂർ പനിച്ചയം വെള്ളിമറ്റത്തിൽ വീട്ടിൽ ബിജു (43) കോട്ടയം അന്തിക്കാട് പാറയിൽ വീട്ടിൽ ഹരിഗോവിന്ദൻ (54) എന്നിവരാണ് പിടിയിലായത്.കോടനാട്, കോട്ടപ്പടി, കുറുപ്പംപടി, തൊടുപുഴ, പാല തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർഥിത്തികളിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ട്.

കുറുപ്പംപടി ചെറുകുന്നം ഭാഗത്ത് നിന്ന് 41 പവൻ,കൊമ്പനാട് ഭാഗത്ത് നിന്ന് 23 പവൻ,പയ്യാൽ ഭാഗത്ത് നിന്ന് 6 പവൻ,പനച്ചിയം ഭാഗത്ത് നിന്ന് 7 പവൻ,വളയൻ ചിറങ്ങര ഭാഗത്ത് നിന്ന് 21 പവൻ,കോട്ടപ്പടി ഭാഗത്ത് നിന്ന് 22 പവൻ,തൊടുപുഴ ഭാഗത്ത് നിന്ന് 24 പവൻ എന്നിങ്ങനെ സ്വർണ്ണം പ്രതികൾ മോഷണം നടത്തിയിട്ടുണ്ട്.ഏകദേശം 300 ലതികം പവൻ സ്വർണ്ണാഭരണങ്ങളും പണവും പ്രതികൾ കവർച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.

പകൽ സമയങ്ങളിൽ ബൈക്കിൽ ചുറ്റികറങ്ങി ആൾ താമസം ഇല്ലാത്ത വീട് കണ്ടെത്തി രാത്രി വീടിന്റെ പൂട്ട് കുത്തിതുറന്നാണ് പ്രതികൾ മോഷണം നടത്തുന്നത്.എസ്‌ഐമാരായ ആർ രാജേഷ്,കെ.വി ബാബു,എഎസ്‌ഐമാരായ ബഷീർ,കെ കെ ബാബു സീനിയർ സിവിൽ പോലിസ് ഓഫീസർ മാരായ ദേവസ്സി, രവിക്കുട്ടൻ, ലാൽജി സിവിൽ പോലിസ് ഓഫീസർ മാരായ നജാഷ്, സാബു, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.