ഒഡീഷ സ്വദേശിയെ തലക്കിടിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിനതടവും 10000 രൂപ പിഴയുംനെടുമ്പാശേരി : നെടുമ്പാശേരിയിൽ ഒഡീഷ സ്വദേശിയെ തലക്കിടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബേണുദാസ് (35) നാണ് പറവൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ വി.രാജു ശിക്ഷ വിധിച്ചത്.ഒഡീഷ മുർഷിദ ബാദ് സ്വദേശി അശോക് പത്ര (34)യെ ആണ് പ്രതി കൊലപ്പെടുത്തിയത്‌.

2017- ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി നെടുമ്പാശേരി സിയാൽ ഗോൾഫ് ക്ലബിൽ താത്കാലിക ജോലി ചെയ്തുവരുന്നതിനിടെയാണ് സംഭവം . അശോക് പത്ര പ്രതിയെ ജോലിയ്ക്കായി കൊണ്ട് വന്നതാണ്.  രണ്ടു മാസത്തെ ശമ്പളം അശോക് പത്ര ബേണുദാസിന് നൽക്കാത്തതാണ് കൊലപാതകത്തിന് കാരണം. ശമ്പളം നൽകാത്തത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വിരോധം നമിത്തം അശോക്പത്ര വാടകയ്ക് താമസിച്ചിരുന്നതായ നെടുമ്പാശേരി ഭാഗത്തുള്ള വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അശോക് പത്രയുടെ തലയുടെ പുറകിൽ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഒഡീഷ സ്വദേശികളായ വേറെയും തൊഴിലാളികൾ വീട്ടിലുണ്ടായിരുന്നു. ദ്യക് സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും കേസിലെ തെളിവായി. പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളിലും നഖത്തിലും മരണപ്പെട്ടായാളുടെ രക്തം കണ്ടെത്തുകയുണ്ടായി. കൂടാതെ ക്യത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയിൽ മരണപ്പെട്ടയാളുടെ മുടിയും രക്തവും ശാസ്ത്രീയമായി തെളിയിക്കാനായി. നെടുമ്പാശേരി പൊലീസ് സർക്കിൾ ഇൻസ്പെക്റ്റർ പി.എം. ബൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്