കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ടനെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഡയറകടറേറ്റ് ഓഫ് റവന്യൂ ഇൻന്റലിജെൻസ് 1.55 കോടി രൂപയുടെ സ്വർണം പിടിച്ചു. എയർഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്നും,എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശികളുടെ പക്കൽ നിന്നുമാണ് 4.9 കിലോ സ്വർണം പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയ ഡിആർഐ സംഘം രണ്ടുപേരെയും പിടികൂടുകയായിരുന്നു.

രണ്ടു പേരിൽ നിന്നുമായി ഏഴ് കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. പ്രത്യേകം തുണിയുടെ ബെൽറ്റുണ്ടാക്കി അരയിൽ കെട്ടിഅതിനുള്ളിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. മിശ്രിതം ലാബിൽ കൊണ്ടുപോയി വേർതിരിച്ചെടുത്തപ്പോഴാണ് 4.9 കിലോ സ്വർണം കിട്ടിയത്. സ്വർണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇരുവരെയും അറസ്റ്റു ചെയ്തു.