സംഗീത സാന്ദ്രമായ ലാഫിംഗ് അപ്പാർട്ട്മെന്റ്

രാജ്യം മുഴുവൻ അലഞ്ഞ് നേടിയ സംഗീത സപര്യയുമായാണ് സജിത് ശങ്കർ ലാഫിംഗ് അപ്പാർട്ട്മെൻറ് നിയർ ഗിരി നഗർ എന്ന സിനിമയ്ക്ക് സംഗീതം നിർവ്വഹിക്കുന്നത്. 25 വർഷം മുമ്പ് റോക്ക് ഗിറ്റാറിസ്റ്റായിട്ടായിരുന്നു സജിത്തിന്റെ തുടക്കം. ഹരിഹരൻ ടീമിനൊപ്പം സംഗീതവുമായി ലോകം മുഴുവൻ അലഞ്ഞു.

പ്രാദേശിക സംഗീതത്തിൽ പഠനം നടത്തി. പിന്നിട് റെക്കോഡിംഗ് ഫീൽഡിലേക്ക് തിരിഞ്ഞു. രണ്ടായിരത്തിലേറെ പാട്ടുകൾക്ക് ഓർക്കസ് ട്രേഷൻ നടത്തി.ഇതിൽ നിരവധി പ്രമുഖ സംഗീത സംവിധായകരുടെ ഗാനങ്ങളും പെടും. ചിത്തിരപുരം (തമിഴ്), സുന്ദര കല്യാണം, ഡാൻസ് ഡാൻസ്, ടു ഡേയ്സ് , ആറു വിരലുകൾ, സ്റ്റെത സ്കോപ്പ് തുടങ്ങിയവ സജിത് ശങ്കറിന്റെ സംഗീത സംവിധാനത്തൽ പുറത്തിറങ്ങിയതാണ്.

എല്ലാത്തരം ആസ്വാദകരേയും തൃപ്തിപ്പെടുത്തുന്ന ഗാനങ്ങളാണ് ലാഫിംഗ് അപ്പാർട്ട്മെൻറിൽ ഉള്ളത്. അകലെ നിൽക്കണ……, പിയാ ഹേ മുജ്ക്കോ …… പിരിയുവാൻ ……. മഴ പെയ്യണ … എന്നിങ്ങനെ 4 ഗാനങ്ങൾ വിധു പ്രതാപ് , അപർണ്ണ , അനഘ, അഖില എന്നിവർ പാടിയിരിക്കുന്നു. നജീബ് വള്ളിവട്ടം, ശ്രീജിത് രാജേന്ദ്രൻ, എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നു.

പാലക്കാട് സ്വദേശിയായ സജിത് ശങ്കർ ഗായകൻ കൂടിയാണ്. ഇതിനകം സിനിമയിലെ ഗാനങ്ങൾ യൂടൂബിലെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ആർ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ രാം കുമാർ ചിത്രം നിർമിക്കുന്നു. സംവിധാനം നിസാർ. സലിം കുമാർ ഷാജോൺ, പിഷാരടി, ധർമ്മജൻ ,നസീർ, സുനിൽ സുഖദ, മൻരാജ് തുടങ്ങി ഹാസ്യരാജാക്കൻമാർ ചിത്രത്തിൽ അണിനിരക്കുന്നു.