തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കാലടി:മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്.5 ലക്ഷം രൂപ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.മുഖ്യമന്ത്രിക്ക് നേരിട്ടാണ് ട്രസ്റ്റ് പണം നൽകിയത്.

ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ട്രസ്റ്റ് സെക്രട്ടറി രാതുൽ റാം ട്രസ്റ്റ് മെമ്പർമാരായ കെ കെ ബാലചന്ദ്രൻ,കെ എസ് മുരളീധരൻ,എൻ കെ സുകുമാരൻ,കെ ജി വേണുഗോപാൽ,സിനിയർ മാനേജൽ നന്ദകുമാർ,വാർഡ്‌മെമ്പർ എൻ കെ കലാധരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.