യുവത്വത്തിന്റെ ആഘോഷവുമായി ലാ ഫിംഗ് അപ്പാർട്ട്മെന്റ്

 

ഒരു ഹർത്താൽ ദിനം. അപ്പാർട്ട്മെന്റിൽ അച്ചനും അമ്മയുമില്ല. സ്വഭാവികമായും ഒരു ന്യൂ ജനറേഷൻ പയ്യൻ എന്തു ചെയ്യും. കൂട്ടുകാരെ വിളിക്കും. കമ്പനി കൂടും. അങ്ങനെ കൂട്ടുകാരെ വിളിച്ചു. ആട്ടവും പാട്ടും, മദ്യവും ആയിക്കഴിഞ്ഞപ്പോഴാണ് അവർക്ക് ഒരാഗ്രഹം തോന്നിയത്. കമ്പനിക്ക് കൊഴുപ്പുകൂട്ടാൻ ഒരു പെണ്ണു കൂടി ഉണ്ടായിരുന്നെങ്കിൽ…. ആഗ്രഹത്തിനൊടുവിൽ അവളെത്തി….. അരുണ….. കിടിലൻ കമ്പനി:… പക്ഷെ അവൾ സൃഷ്ടിച്ച ഭൂകമ്പങ്ങൾ വിവരണാതീതമായിരുന്നു ….

ആർ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ രാംകുമാർ നിർമ്മിക്കുന്ന ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ എന്ന സിനിമയിലെ ഒരു ഭാഗമാണ് യുവതലമുറയുടെ ഈ ഞാണിൻമേൽക്കളി .പൊട്ടിച്ചിരിയുടെ ഈ അപ്പാർട്ടിമെന്റിനെ നയിക്കുന്നത് മൻരാജും, റോബിൻ മച്ചാനുമാണ്. കൂടെ ഷഫീക്കും, സനലാലും ചേരുന്നു. ഇവരുടെ ഇടയിലേക്ക് വെടിച്ചില്ല് തമാശയുമായി അരുണയായി ശരണ്യ ആനന്ദും എത്തുന്നു.

തീർത്തും വ്യത്യസ്ത ഗെറ്റപ്പിലാണ് മൻരാജ്. സ്വതസിദ്ധമായ ശൈലിയിലൂടെ ഇദ്ദേഹം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുമെന്ന് ഉറപ്പ്. റോബിൻ മച്ചാന്റെ നിഷ്ക്കളങ്ക പ്രകടനവും എടുത്തു പറയേണ്ടതാണ്. സംവിധാനം: നിസാർ. ചിത്രം ഉടനെ പ്രദർശനത്തിനെത്തും.